2017 ജൂണില്‍ 1145 കോടി ഡോളറായിരുന്നു വ്യാപാര കമ്മി

ദില്ലി: രാജ്യത്ത് നിന്നുളള കയറ്റുമതി വരുമാനത്തില്‍ വന്‍ വളര്‍ച്ച. ജൂലൈ മാസത്തെ കയറ്റുമതി വരുമാനത്തില്‍ 14.32 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് ഏകദേശം 2600 കോടി ഡോളറിനടുത്ത് വരും. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ കയറ്റുമതി വരുമാനത്തെ താരതമ്യപ്പെടുത്തിയുളള കണക്കുകളാണിത്.

രാജ്യത്തെ ഇറക്കുമതി ചെലവുകളും വലിയ തോതില്‍ ഉയര്‍ന്നു. ഇറക്കുമതി ചെലവ് 29 ശതമാനം ഉയ‍ര്‍ന്ന് 4379 കോടി ഡോളറായി മാറി. പ്രധാനമായും പെട്രോളിയം, ആഭരണം ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടാണ് രാജ്യത്തിന്‍റെ കയറ്റുമതിയില്‍ പ്രധാന വളര്‍ച്ചയുണ്ടായത്. 

ഇതോടെ രാജ്യത്തെ കയറ്റുമതി ഇറക്കുമതി വരുമാന വ്യത്യാസമായ വിദേശ വ്യാപാര കമ്മി 1802 കോടി ഡോളറായും വര്‍ദ്ധിച്ചു. 2017 ജൂണില്‍ 1145 കോടി ഡോളറായിരുന്നു വ്യാപാര കമ്മി.