രണ്ട് വര്‍ഷം മുന്‍പാണ് യുപിഐ സംവിധാനം രാജ്യത്ത് അവതരിപ്പിച്ചത്. ക്രമേണ യുപിഐ എന്‍ഇഎഫ്ടിയെയും മറികടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പനയിലുണ്ടായ വര്‍ദ്ധന ഡിജിറ്റല്‍ പേയ്മെന്‍റ് രംഗത്ത് വന്‍ സാധ്യതകളാണ് സൃഷ്ടിക്കുന്നത്. 

ദില്ലി: 2020 ആകുന്നതോടെ ആകെ ഡിജിറ്റല്‍ ഇടപാടുകളുടെ 80 ശതമാനവും യുപിഐ വഴിയാകും. ഈ വര്‍ഷം ഡിസംബര്‍ യുപിഐ ഇടപാടുകളില്‍ 18 ശതമാനത്തിന്‍റെ വര്‍ദ്ധനയോടെ 6,200 ലക്ഷം ഡോളറിലെത്തി. 

യുപിഐ ഇടപാടുകളുടെ മൂല്യത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസംബറില്‍ 25 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായി. ഇത് ആദ്യമായാണ് ഇടപാട് മൂല്യം ഒരു കോടി കടക്കുന്നതും. യുപിഐ ഇതേ വളര്‍ച്ച തുടരുകയാണെങ്കില്‍ ഐഎംപിഎസ് ഇടപാടുകളെക്കാള്‍ മുന്നിലെത്താന്‍ ഒരു വര്‍ഷത്തില്‍ താഴെ മതിയാകും. 

രണ്ട് വര്‍ഷം മുന്‍പാണ് യുപിഐ സംവിധാനം രാജ്യത്ത് അവതരിപ്പിച്ചത്. ക്രമേണ യുപിഐ എന്‍ഇഎഫ്ടിയെയും മറികടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പനയിലുണ്ടായ വര്‍ദ്ധന ഡിജിറ്റല്‍ പേയ്മെന്‍റ് രംഗത്ത് വന്‍ സാധ്യതകളാണ് സൃഷ്ടിക്കുന്നത്. രാജ്യത്തെ ഡിജിറ്റല്‍ പേമെന്‍റുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് യുഐഡിഎഐ (യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) മുന്‍ ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഒരു ഉന്നതതല സമിതിയ്ക്ക് റിസര്‍വ് ബാങ്ക് രൂപം നല്‍കും.