2018 ലെ ഇന്ത്യന് മൊബൈല് കോണ്ഗ്രസിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മിത്തല്‍.
ദില്ലി: പുകയില ഉത്പാദനത്തിന് ചുമത്തുന്നതിന് സമാനമായി ടെലികോം മേഖലയിൽ വൻതോതിൽ നികുതി ചുമത്തുന്നതായി ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ.
2018 ലെ ഇന്ത്യന് മൊബൈല് കോണ്ഗ്രസിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മിത്തല്‍. കഴിഞ്ഞ ടെലികോം നയത്തിലെ പോലെ പുതിയ നാഷണല്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി (എന്‍ഡിസിപി) റവന്യൂ കൂടുതല്‍ പിരിക്കുകയെന്നതിന് ലക്ഷ്യം വെക്കുന്നതായി വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
"പുകയില ഉത്പന്നങ്ങൾ പോലെ" നികുതി ചുമത്തുന്ന നടപടിക്ക് ആദ്യം പരിഹരം കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
