കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി തമിഴ്നാട് ചീഫ് സെക്രട്ടറി പി. രമ മോഹന റാവുവിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ഇന്ന് രാവിലെ 5.30ഓടെയാണ് ചെന്നൈ അണ്ണാ ശാലയിലുള്ള വസതിയില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആദായ നികുതി വകുപ്പ് അധികൃതര്‍ പരിശോധന ആരംഭിച്ചത്. ഇതുവരെയും പ്രധാനപ്പെട്ട തെളിവുകളോ രേഖകളോ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ കള്ളപ്പണം കണ്ടെത്തിയിരുന്നു. ശേഖര്‍ റെഡി, ശ്രീനിവാസ റെഡി എന്നിവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍, രാഷ്ട്രീയ നേതാക്കളുമായും ഉദ്ദ്യോഗസ്ഥരുമായും ഇവര്‍ക്കുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചീഫ് സെക്രട്ടറിയുടെ വീട്ടിലും റെയ്ഡ് നടത്തിയതെന്നാണ് വിവരം.