കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും ഉദ്ദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണം അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്ക് പുറമേ ലോണുകള്‍ ക്രമാതീതമായി തിരിച്ചടച്ചവരെയും നിരീക്ഷിക്കും. സുഹൃത്തുക്കള്‍ക്ക് വേണ്ടി ലോണുകള്‍ തിരിച്ചടച്ചവരെയും പരിശോധിക്കാനാണ് നിര്‍ദ്ദേശം. 18 ലക്ഷത്തോളം അക്കൗണ്ടുകളാണ് പരിശോധിക്കാന്‍ നേരത്തെ ആദായ നികുതി വകുപ്പ് തെരഞ്ഞടുത്തത്. ഇവയില്‍ ഭൂരിഭാഗം അക്കൗണ്ട് വിവരങ്ങളും ഇനിയും പരിശോധിച്ച് തുടങ്ങിയിട്ടില്ല.
ജനങ്ങള്‍ക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പരിശോധനക്കായി ഇ-ഫയലിങ് മാതൃകയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങാനും നിര്‍ദ്ദേശമുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങും. മുന്‍ വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളും മറ്റ് വിവരങ്ങളു പരിശോധിച്ച ശേഷം നിക്ഷേപത്തില്‍ അസ്വഭാവികത കണ്ടെത്തിയാല്‍ മറ്റ് നടപടികളിലേക്ക് കടക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
