ദില്ലി: രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തിൽ വന്‍വര്‍ദ്ധനവ് രേഖപ്പെടുത്തി. മുന്‍ കാലയളവിനേക്കാള്‍ 15.8 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്തംബര്‍ അവസാനം വരെ 3.86 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയത്. ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന 9.8 ലക്ഷം കോടി രൂപയുടെ 40 ശതമാനവും നികുതിയായി ഖജനാവിലെത്തി. കോര്‍പ്പറേറ്റ് ആദായ നികുതി വരുമാനത്തിൽ 8.1 ശതമാനവും വ്യക്തികളുടെ ആദായ നികുതിയിൽ 30 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.