വെനസ്വേലന്‍ എണ്ണ കുറഞ്ഞ വിലയ്ക്ക് ലഭിച്ചാല്‍ ഇന്ത്യയുടെയും ചൈനയുടെയും ഉല്‍പ്പാദന മേഖലയില്‍ അത് വന്‍ വളര്‍ച്ചയ്ക്ക് കാരണമാകും. എന്നാല്‍, മുന്‍ വര്‍ഷത്തെക്കാള്‍ ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 13.6 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയത്.
ദില്ലി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയ്ക്ക് മുകളില്‍ അമേരിക്ക ചുമത്താനിരിക്കുന്ന ഉപരോധം, ഇന്ത്യയെയും ചൈനയെയും പോലെയുളള വമ്പന്‍ എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഗുണം ചെയ്തേക്കുമെന്ന് നിഗമനം. വെനസ്വേലയ്ക്ക് മുകളില്‍ ഉപരോധം വന്നാല്‍ അമേരിക്കയിലെ എണ്ണ ശുദ്ധീകരണശാലകള്‍ ഇറക്കുമതി നിര്‍ത്തിയേക്കും.
ഇതോടെ, ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്ക് കൂടുതല്‍ എണ്ണ കുറഞ്ഞ വിലയില്‍ ലഭിക്കാനുളള സാഹചര്യമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിഗമനം. അമേരിക്കയുമായി വ്യാപാര യുദ്ധത്തില്‍ പ്രതിസന്ധിയിലായ ചൈനയ്ക്ക് ഇത് ഗുണകരമാകും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയിലെ ഇന്ധന വിലകുറയ്ക്കാന്‍ വെനസ്വേലയില്‍ നിന്ന് എണ്ണ ലഭിച്ചാല്‍ സര്‍ക്കാരിന് എളുപ്പത്തില്‍ സാധ്യമാകും.
വെനസ്വേലന്‍ എണ്ണ കുറഞ്ഞ വിലയ്ക്ക് ലഭിച്ചാല്‍ ഇന്ത്യയുടെയും ചൈനയുടെയും ഉല്‍പ്പാദന മേഖലയില്‍ അത് വന്‍ വളര്‍ച്ചയ്ക്ക് കാരണമാകും. എന്നാല്‍, മുന്‍ വര്‍ഷത്തെക്കാള്‍ ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 13.6 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയത്.
പ്രതിദിനം 3,30,000 ബാരല്‍ എണ്ണയാണ് വെനസ്വേലയില്‍ നിന്ന് നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 2018 ല്‍ ഇറാഖ്, സൗദി അറേബ്യ, ഇറാന്‍ എന്നിവ കഴിഞ്ഞാന്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് വെനസ്വേലയില്‍ നിന്നാണ്.