അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള വെറ്റിലയുടെ തീരുവ 150 രൂപയില്‍ നിന്നും 450 രൂപയായി പാക്കിസ്ഥാന്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതോടെ പാക്കിസ്ഥാനില്‍ വന്‍ ഡിമാന്റുള്ള മലപ്പുറം വെറ്റിലയുടെ കയറ്റുമതിയും നിലച്ചു. ഒന്നിന് 85 പൈസ നിരക്കില്‍ കയറ്റി അയച്ചിരുന്ന വെററില ഇപ്പോള്‍ നാട്ടില്‍ വില്‍ക്കുന്നത് വെറും 35 പൈസയ്ക്കാണ്.
കൃഷിചെലവുകള്‍ തന്നെ വിറ്റുവരവിനേക്കാള്‍ അധികമാവുന്ന അവസ്ഥയാണുള്ളത്. മലപ്പുറം വെററില തിരുരില്‍ നിന്നും ദില്ലിയിലേക്കും അവിടെ നിന്നും പാക്കിസ്ഥാനിലേക്കും എത്തിക്കുകയായിരുന്നു പതിവ്. ഇപ്പോള്‍ ശ്രീലങ്കയില്‍ നിന്നാണ് പാക്കിസ്ഥാന്‍ വെററില ഇറക്കുമതി ചെയ്യുന്നത്. പാക്കിസ്ഥാനിലേക്ക് പഴയതു പോലെ വെററില കയററുമതി ചെയ്യാനായില്ലെങ്കില്‍ കൃഷി തന്നെ നിര്‍ത്തേണ്ട അവസ്ഥയാണുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.
