സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതിയില്‍ കഴിഞ്ഞ മാസം 15.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടും കമ്മി ഉയരുകയായിരുന്നു. നവംബറില്‍ എണ്ണ ഇറക്കുമതിയുടെ ചെലവ് 41.31 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. 

ദില്ലി: ഇന്ത്യയുടെ വ്യാപാര കമ്മി 1,667 കോടി ഡോളര്‍ ഉയര്‍ന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയം. ഏപ്രില്‍ മുതല്‍ നവംബര്‍ മാസം വരെയുളള കണക്കുകള്‍ പ്രകാരമാണ് രാജ്യത്തിന്‍റെ വ്യാപാര കമ്മിയില്‍ ഈ വളര്‍ച്ച രേഖപ്പെടുത്തിയത്. 

ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-നവംബര്‍ പാദത്തില്‍ 12,813 കോടി ഡോളറാണ് ഇന്ത്യയുടെ വ്യാപാര കമ്മി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്മി 10,637 കോടി ഡോളറായിരുന്നു. രാജ്യത്ത് നിന്നുളള കയറ്റുമതിയില്‍ 0.80 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ രാജ്യത്തേക്കുളള ഇറക്കുമതി 4.31 ശതമാനം വര്‍ദ്ധിച്ചു. 

സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതിയില്‍ കഴിഞ്ഞ മാസം 15.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടും കമ്മി ഉയരുകയായിരുന്നു. നവംബറില്‍ എണ്ണ ഇറക്കുമതിയുടെ ചെലവ് 41.31 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു.