ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നിരന്തരം ഇന്ത്യയ്ക്ക് ഭീഷണിയുമായി എത്തുകയാണ് ചൈന. എന്നാല്‍ വാണിജ്യ മേഖലയില്‍ ചൈനയ്ക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ തുടക്കമായി ഇന്ത്യന്‍ മരുന്ന് നിര്‍മാണ സംരംഭം ഏറ്റെടുക്കാനുള്ള ചൈനീസ് കമ്പനിയുടെ നീക്കം തടഞ്ഞെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യൻ മരുന്നു കമ്പനിയെ ഏകദേശം 8200 കോടി രൂപയ്ക്ക് സ്വന്തമാക്കാനായിരുന്നു ഫോസണ്‍ ഫാര്‍മസ്യൂട്ടിക്കലിന്‍റെ നീക്കം. ഇന്ത്യയിലെ ഗ്ലാന്‍ഡ് ഫാര്‍മ ലിമിറ്റഡിലെ 86 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ചൈനീസ് കമ്പനി ശ്രമം നടത്തിയത്.
എന്നാൽ മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി ഈ നീക്കം തടയുകയായിരുന്നു. അമേരിക്കൻ മരുന്ന് വിപണിക്ക് ആവശ്യമായ ജനറിക് മരുന്നുകളാണ് ഗ്ലാന്‍ഡ് ഫാര്‍മ നിർമിക്കുന്നത്.
ഗ്ലാന്‍ഡ് ഫാര്‍മ ഏറ്റെടുക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും വലിയ മരുന്ന് വിതരണ കമ്പനിയാകാമെന്നാണ് ചൈനീസ് കമ്പനി ലക്ഷ്യമിട്ടിരുന്നത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ചൈനീസ് കമ്പനികൾക്ക് ശക്തമായ നിയന്ത്രണം ഉണ്ടാകുമെന്ന സൂചനയാണ് ഈ നീക്കം.
