ചില്ലറ പണപ്പെരുപ്പവും മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും കുറഞ്ഞതാണ് പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷക്ക് കാരണം. നോട്ട് നിരോധനത്തിന് പിന്നാലെ ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞ് കൂടുകയാണ്. ഐടി, വാഹന, എണ്ണ, വാതക സെക്ടറുകളെല്ലാം ഇന്ന് നേട്ടത്തിലാണ്‌. ബാങ്കിംഗ് ഓഹരികളിലും നേട്ടം പ്രകടമാണ്. ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ഇന്‍ഫോസിസ് എന്നീ കന്പനികളാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. 

അതേസമയം ലൂപ്പിന്‍, ഡോ.റെഡ്ഡീസ് ലാബ്‌സ്, ഗെയില്‍ എന്നിവര്‍ നഷ്ടം പറ്റിയവരുടെ മുന്‍നിരയിലുണ്ട്. ഡോളറിനെതിരെ രൂപ ഇന്നും നഷ്ടത്തിലാണ്. ഒരു പൈസയുടെ നഷ്ടത്തോടെ 67 രൂപ 75 പൈസയിലാണ് രൂപ എത്തിനില്‍ക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതിനൊപ്പം സ്വര്‍ണ ഇറക്കുമതി കൂടിയതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ദീപാവലി, ദസ്‌റ ഉത്സവ സീസണ്‍ പ്രമാണിച്ച് 350 കോടി ഡോളറിന്റെ സ്വര്‍ണമാണ് കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തത്.