Asianet News MalayalamAsianet News Malayalam

ജിഎസ്ടി ഏകീകരണത്തിന്‍റെ സൂചനകള്‍ നല്‍കി അരുണ്‍ ജെയ്റ്റ്‍ലി

ജിഎസ്ടി വഴിയുളള നികുതി വരുമാനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ 12 ശതമാനം, 18 ശതമാനം തുടങ്ങിയ നികുതി നിരക്കുകളെ ഏകീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

India working towards single GST rates
Author
New Delhi, First Published Dec 25, 2018, 3:31 PM IST

ദില്ലി: ജിഎസ്ടി ഏകീകരണത്തിന് രാജ്യത്ത് ഇനിയും സാധ്യതയുണ്ടെന്നതിന്‍റെ സൂചനകള്‍ നല്‍കി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. ജിഎസ്ടിയുടെ 18 മാസം എന്ന പേരിലുളള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം നികുതി സ്ലാബുകളുടെ ഏകീകരണ സൂചനകള്‍ നല്‍കുന്നത്. 

ജിഎസ്ടി വഴിയുളള നികുതി വരുമാനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ 12 ശതമാനം, 18 ശതമാനം തുടങ്ങിയ നികുതി നിരക്കുകളെ ഏകീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയതായി നടപ്പില്‍ വരുന്ന ജിഎസ്ടി നിരക്കില്‍ സാധാരണ ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളെ ഉള്‍പ്പെടുത്തിയേക്കും.

നികുതി ഇല്ലാത്ത ഉല്‍പന്നങ്ങള്‍ (0%), അഞ്ച് ശതമാനം എന്നീ നികുതി സ്ലാബുകള്‍ തുടരാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ആകെ ജിഎസ്ടിയുടെ പരിധിയില്‍ 1216 ഉല്‍പ്പന്നങ്ങളാണ് ചേര്‍ത്തിട്ടുളളത്. ഇതില്‍ അഞ്ച് ശതമാനം ജിഎസ്ടി ഉളളത് 308 ഉല്‍പന്നങ്ങള്‍ക്ക്. 

178 ഉല്‍പന്നങ്ങള്‍ക്ക് 12 ശതമാനവും 517 എണ്ണത്തിന് 18 ശതമാനം ജിഎസ്ടിയുമാണ് ഈടാക്കുന്നത്. ആഡംബര നികുതിയായി അറിയപ്പെടുന്ന 28 ശതമാനം പരിധിയില്‍ 28 ഉല്‍പന്നങ്ങളുണ്ട്. ശനിയാഴ്ച്ച ദില്ലിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം 23 ഉല്‍പന്നങ്ങളുടെ നികുതി കുറച്ചിരുന്നു.   

Follow Us:
Download App:
  • android
  • ios