30 ലക്ഷത്തിന്‍റെ വ്യക്തിപരമായ അപകട ഇന്‍ഷ്യുറന്‍സ് കവര്‍  രണ്ടുലക്ഷം രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

ദില്ലി: ആക്സിസ് ബാങ്കും ഇന്ത്യന്‍ ആര്‍മിയും ധാരണാ പത്രം ഒപ്പുവച്ചു. സൈനികര്‍ക്കായുളള സാമ്പത്തികസേവന വ്യവസ്ഥകള്‍ സംബന്ധിച്ചായിരുന്നു ധാരണ. പട്ടാള ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പവര്‍ സല്യൂട്ട് എന്ന പേരിലുളള സാലറി അക്കൗണ്ടാണ് ഈ സാമ്പത്തിക സേവനത്തിന്‍റെ സവിശേഷത. മുന്‍പ് നിലവിലുണ്ടായിരുന്ന പദ്ധതി കുറച്ചുകൂടി പരിഷ്ക്കരിച്ചാണ് വീണ്ടും നടപ്പാക്കുന്നത്.

കോര്‍ ബാങ്കിങിനുപരിയായി സൈനികര്‍ക്കായി പ്രത്യേക സീറോ ബാലന്‍സ് അക്കൗണ്ട്, 30 ലക്ഷത്തിന്‍റെ വ്യക്തിപരമായ അപകട ഇന്‍ഷുറന്‍സ് കവര്‍, രണ്ടുലക്ഷം രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍.

വീട്ടുവായ്പകള്‍ക്ക് സീറോ പ്രോസസിങ് ചാര്‍ജ് തുടങ്ങി അനേകം സേവനങ്ങള്‍ ഇതിലൂടെ സൈനികര്‍ക്ക് ലഭിക്കും. സൈനികര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും നല്‍കുമെന്നാണ് ധാരണപത്രത്തിലെ വ്യവസ്ഥകള്‍.