അബുദാബി: യുഎഇ ജാക്ക്പോട്ട് ലോട്ടറി മലയാളിക്ക്. മലയാളിയായ എംവി മാത്യുവിനാണ് 12 കോടിരൂപയുടെ ലോട്ടറി അടിച്ചത്. വ്യാഴാഴ്ചയാണ് മെഗാനറുക്കെടുപ്പ് നടന്നത്. അബുദാബിയില്‍ നിന്നാണ് ഇദ്ദേഹം സൂപ്പര്‍ 7 സീരിയത് 183 ബിഗ് ടിക്കറ്റ് എടുത്തത്. ഖലീജ് ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാത്യു മാത്രമല്ല സമ്മാനം അടിച്ചവരില്‍ ഉള്ളത് ആറ് ഇന്ത്യക്കാര്‍ക്കും, ഒരു യുഎഇ നിവാസിക്കും 1,00000ദിര്‍ഹം വരെ സമ്മാനം ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞമാസം ടി കൃഷ്ണരാജു എന്ന് ഇന്ത്യക്കാരന് 7 കോടിക്ക് അടുത്ത് ലോട്ടറി അടിച്ചിരുന്നു.