സ്റ്റാര്‍ട്ടപ്പില്‍ തിളങ്ങാന്‍ '3 സി' കള്‍

ദില്ലി: സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കാന്‍ വേണ്ടത് "മൂന്ന് സി" കളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂലധനം ( ക്യാപിറ്റല്‍), ധൈര്യം (കറേജ്), കണക്റ്റിംഗ് വിത്ത് പീപ്പിള്‍ എന്നിവയാണ് സ്റ്റാര്‍ട്ടപ്പുകളെ വിജയിപ്പിക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ടുന്ന മൂന്ന് സി കളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ മേഖലകളില്‍ നിന്നുളള സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് പരാമര്‍ശിച്ച മോദി ഡിജിറ്റല്‍, ടെക്ക് എന്നിവയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല സ്റ്റാര്‍ട്ടപ്പ് വ്യവസായ ആശയങ്ങളെന്നും പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളിലൂടെ ഇന്ത്യയിലെ യുവാക്കള്‍ തൊഴില്‍ സൃഷ്ടാക്കളായി മാറുന്നെന്നും ജനസംഖ്യാപരമായ വിഹിതം തൊഴിലുകളില്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബന്ധമാണെന്നും മോദി അറിയിച്ചു.

സ്റ്റാര്‍ട്ടപ്പുകളിലും ഇന്നോവേഷന്‍ രംഗത്തും കഴിവ് തെളിയിച്ച യുവ സംരംഭകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.