മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 200 പോയിന്‍റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 50 പോയിന്‍റിന്‍റെ ഇടിവ് നേരിട്ടു. 

നിഫ്റ്റി മിഡ് ക്യാപ് സൂചിക അര ശതമാനം കുറഞ്ഞു. ടാറ്റ മോട്ടോഴ്സ്, സൺഫാർമ, വേദാന്ത എന്നീ ഓഹരികളാണ് ഇന്ന് നഷ്ടം നേരിട്ടവ. പവർ ഗ്രിഡ് കോർപ്പറേഷൻ, എന്‍ടിപിസി, എച്ച് സി എല്‍ ടെക് എന്നീ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. ഓട്ടോമൊബൈൽ, മെറ്റൽ,  ബാങ്കിംഗ്, ഇൻഫ്രാ എന്നിവയിൽ എല്ലാ വിഭാഗങ്ങളും ചുവടുറപ്പിക്കുകയാണ്.

രൂപ ഇന്ന് നില മെച്ചപ്പെടുത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇന്ന് 71.38 ആണ്.