ദേശീയ ഓഹരി സൂചിക നിഫ്റ്റിയും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 10500 ന് മുകളിലെത്തി. ബാങ്കിംഗ്, ഓട്ടോമൊബൈൽ, മെറ്റർ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ ഓഹരികൾ ആണ് ഇന്ന് നേട്ടം കൈവരിച്ചത്. 

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിൽ ഇന്ന് ഉണർവ് രേഖപ്പെടുത്തി. 350 പോയിന്റ് നേട്ടത്തിലാണ് ഇന്ന് സെൻസെക്സ് വ്യാപാരം തുടങ്ങിയത്. ഇപ്പോള്‍ 34800 ന് മുകളിലാണ് സെൻസെക്സ് വ്യാപാരം നടത്തുന്നത്. 

ദേശീയ ഓഹരി സൂചിക നിഫ്റ്റിയും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 10500 ന് മുകളിലെത്തി. ബാങ്കിംഗ്, ഓട്ടോമൊബൈൽ, മെറ്റർ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ ഓഹരികൾ ആണ് ഇന്ന് നേട്ടം കൈവരിച്ചത്. യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോകോർപ് എന്നിവ നേട്ടം കൈവരിച്ച ഓഹരികളാണ്. അതേസമയം കോൾ ഇൻഡ്യ, എന്‍‍ടിപിസി തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.