ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഇഷ്ട പഠനസ്ഥലം ന്യൂസിലന്‍റ്
കൊച്ചി: ഇന്ത്യന് വിദ്യാര്ത്ഥികളുടെ ഇഷ്ട പഠനസ്ഥലം ന്യൂസിലന്റ് എന്ന് ഇക്കണോമിസ്റ്റ് ഇന്റലിജന്സ് യൂണിറ്റ് (ഇഐയു). ഇഐയുവിന്റെ എജുക്കേറ്റിംഗ് ഫോര് ദി ഫ്യൂച്ചര് ഇന്ഡെക്സിലാണ് വിവരങ്ങളുളളത്.
മുന് വര്ഷത്തെ അപേക്ഷിച്ച് ഈ വര്ഷം പഠനത്തിനായി ന്യൂസിലാന്റിലെ യൂണിവേഴ്സിറ്റികള് തിരഞ്ഞെടുത്തവരുടെ എണ്ണം 28 ശതമാനമായാണ് വര്ദ്ധിച്ചത്. ആദ്യമായി ന്യൂസിലാന്ഡിലേക്ക് പഠനത്തിനെത്തിയവരുടെ എണ്ണത്തില് 24 ശതമാനമാണ് വര്ദ്ധനവുണ്ടായത്.
മികച്ച നിലവാരമുളള വിദ്യാഭ്യാസം നല്കും എന്ന വാഗ്ദാനത്തോടെ ന്യൂസിലന്റ് വിദ്യാഭ്യാസ മേഖല വലിയ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്. ഇന്ത്യയിലെ ന്യൂസിലാന്റ് ഹൈക്കമ്മീഷണര് ഇന്ത്യന് വിദ്യാര്ത്ഥികള്ക്കായി പ്രത്യേക കര്മ്മ പരിപാടികള് തന്നെ നടപ്പാക്കി വരുന്നുണ്ട്.
