ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി കനവും ഭാരവും കുറഞ്ഞ ലാപ്ടോപ്പ് വിഭാഗത്തില്‍ ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുളള ശ്രമത്തിലാണ് കമ്പനി. 

ദില്ലി: പിസി, ഗെയിമിങ് ലാപ്ടോപ്പ് ഭ്രമം കൂടിവരുന്ന ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ അസൂസ് തയ്യാറെടുക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ 10 ശതമാനം വിഹിതം കൈയടക്കുകയാണ് അസൂസിന്‍റെ ലക്ഷ്യം. 

ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി കനവും ഭാരവും കുറഞ്ഞ ലാപ്ടോപ്പ് വിഭാഗത്തില്‍ ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുളള ശ്രമത്തിലാണ് കമ്പനി. അടുത്ത വര്‍ഷം നാല് ലക്ഷം ലാപ്ടോപ്പുകള്‍ വിറ്റഴിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ 10 ശതമാനം പങ്കാളിത്ത്വമാണ് കമ്പനി ലക്ഷ്യമിടുന്നത്. 

നിലവില്‍ 2.6 ലക്ഷം യൂണിറ്റ് ലാപ്ടോപ്പാണ് കമ്പനി വിറ്റഴിക്കുന്നത്. ഏഴ് മുതല്‍ എട്ട് ശതമാനം വരെയാണ് അസൂസിന് ഇന്ത്യന്‍ വിപണിയിലുളള വിഹിതം.