2016- 2017 സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ ആഭ്യന്തര വളര്‍ച്ച 7.1 ശതമാനമായി കുറഞ്ഞു. നോട്ട് അസാധുവാക്കലാണ് വളര്‍ച്ച നിരക്ക് കുറച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കലിനു ശേഷമുള്ള മാസങ്ങളിലും അവസാന പാദത്തിലുമുമാണ് വളര്‍ച്ച കുത്തനെ ഇടിഞ്ഞത്. അവസാന പാദത്തിൽ രേഖപ്പെടുത്തിയത് 6.1 ശതമാനം വളര്‍ച്ചയാണ്. 2015-16 വര്‍ഷത്തിൽ ഇത് 7.9 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം 8 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ഇത്തവണ 8 ശതമാനത്തിന് മുകളിലായിരുന്നു സര്‍ക്കാരിന്‍റെ പ്രതീക്ഷ.