മുംബൈ: ബജറ്റ് എയര്‍ലൈനായ ഇന്റിഗോ പുതിയ ഓഫര്‍ അവതരിപ്പിച്ചു. എല്ലാ ചിലവുകളുമുള്‍പ്പെടെ 1,112 രൂപ മുതല്‍ തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളില്‍ ടിക്കറ്റ് ലഭിക്കും. മിക്കവാറും ആഭ്യന്തര സെക്ടറുകളിലെ യാത്രാ നിരക്കുകളിലൊക്കെ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭ്യമാകുന്നത്.
ക്രിസ്മസ്-പുതുവത്സര ആഘോഷ സീസണുകള്‍ക്ക് മുന്നോടിയായി യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ആകര്‍ഷകങ്ങളായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളില്‍ 40 ശതമാനം വരെ ഡിസ്കൗണ്ടാണ് എയര്‍ ഏഷ്യ നല്‍കുന്നത്. ഡിസംബര്‍ മൂന്ന് വരെ ഇത് ലഭ്യമാണ്. ജനുവരി 15 നും ഏപ്രില്‍ 25 നും ഇടയ്‌ക്ക് യാത്ര ചെയ്യാം.
