ജീവനക്കാരുടെ എണ്ണം കുറച്ചേയ്‍ക്കുമെന്ന സൂചന നല്‍കി ഇന്‍ഫോസിസ്. യന്ത്രവത്കരണം ഐടി മേഖലയിലെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക പറഞ്ഞു. അലസരായ ജീവനക്കാര്‍ക്ക് ഇന്‍ഫോസിസില്‍ ഭാവിയുണ്ടാകില്ലെന്നും സിക്ക വ്യക്തമാക്കി.

ജീവനക്കാര്‍ക്ക് അയച്ച പുതുവര്‍ഷ സന്ദേശത്തിലാണ് ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക നിലപാട് വ്യക്കമാക്കിയത്. കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണം എളുപ്പമല്ലെന്നും അലസ മനോഭാവമുള്ളവരുടെ സംഘങ്ങള്‍ ഇന്‍ഫോസിസിലുണ്ടാകില്ലെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിക്ക പറയുന്നു. ലോകം അനുദിനം ആധുനികതയിലേക്ക് വളരുകയാണ് ഇന്‍ഫോസിസിനും ഇതില്‍ നിന്നു മാറി നില്‍ക്കാനാവില്ല. മറ്റ് പ്രമുഖ കമ്പനികള്‍ നടപ്പാക്കിയ ഓട്ടോമേഷന്‍ ഇന്‍ഫോസിസിലും ക്ലയിന്‍റ്സ് ആവശ്യപ്പെടുന്നുണ്ടെന്നും സിക്ക വ്യക്തമാക്കി. യന്ത്രവത്കരണം തൊഴില്‍ നഷ്‌ടമുണ്ടാകില്ലെന്നും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നുമാണ് സിക്കയുടെ നിലപാട്. എന്നാല്‍ ഓട്ടോമേഷന്‍ നടപ്പാക്കായിതിനെ തുടര്‍ന്ന് 2015-16ല്‍ 4,000 പേരെ വിവിധ പ്രൊജക്ടുകളില്‍ നിന്ന് ഇന്‍ഫോസിസ് നീക്കിയിരുന്നു.
റോബോട്ടുകളെയക്കം ഉള്‍പ്പെടുത്തി യന്ത്രവത്കരണം നടപ്പാക്കുന്നതിലൂടെ ഇന്ത്യയില്‍ 69 ശതമാനം തൊഴില്‍ നഷ്‌ടമുണ്ടാകുമെന്ന് രണ്ടു മാസം മുമ്പ് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരമ്പരാഗത രീതിയില്‍ നിന്ന് പൊടുന്നതെ ആധുനികതയിലേക്ക് കമ്പനികള്‍ നീങ്ങുന്നതാണ് തൊഴില്‍ നഷ്‌ടത്തിന് കാരണം. ഇതനുസരിച്ച് ചൈനയില്‍ 77 ശതമാനമായിരിക്കും തൊഴില്‍ നഷ്‌ടം.