മുംബൈ: സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രമുഖരായ ഇന്‍ഫോസിസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച പ്രവര്‍ത്തന ലാഭം. 3597 കോടി രൂപയുടെ ലാഭം ഇക്കാലയളവില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതായി കമ്പനി അറിയിച്ചു. കഴിഞ്ഞ മൂന്നു പാദ വര്‍ഷങ്ങളിലും ഇന്‍ഫോസിസ് മികച്ച ലാഭം നേടിയിരുന്നു.

ഇന്‍ഫോസിസിന്റെ മേധാവിയായി വിശാല്‍ സിക്ക ചുമതലയേറ്റശേഷം മികച്ച പ്രവര്‍ത്തനഫലമാണു കമ്പനി കാഴ്ചവയ്ക്കുന്നത്. പാദ വാര്‍ഷിക ലാഭത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 16.2 ശതമാനം വര്‍ധനവുണ്ട്. 

വരുമാനം നാലു ശതമാനം വര്‍ധിച്ച് 16550 കോടിയായി. മൂന്നാം പാദത്തില്‍ ഇത് 15902 കോടി രൂപയായിരുന്നു.