ബെംഗളൂരു; ഇന്ത്യയിലെ മുന്‍നിര ടെക്ക് കമ്പനിയായ ഇന്‍ഫോസിസ് നാലാം പാദത്തില്‍ 3,604 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇത് 3,708 ആയിരുന്നു അതായത് 2.8 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. അതിന് തത്തുല്യമായി മുന്‍പാദത്തിലെ 17,273 കോടിയില്‍ നിന്നും 17,120 കോടിയായി വരുമാനം കുറഞ്ഞു. 0.88 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. എന്നാല്‍, ഡോളര്‍ വരുമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായി. മുന്‍പാദത്തെ അപേക്ഷിച്ച് 2569 ദശലക്ഷം ഡോളറാണ് വരുമാനം. ഇതിന് പുറമെ രവി വെങ്കിടേശനെ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറാക്കാനും ഇന്‍ഫോസിസ് തീരുമാനിച്ചിട്ടുണ്ട്.