കൊല്‍ക്കത്ത: ഉപഭോക്തൃ ഉത്പന്ന നിര്‍മാണ മേഖലയിലെ പ്രമുഖരായ ഐടിസിയുടെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി സഞ്ജീവ് പുരി നിയമിതനായി.
ഐടിസി ചെയര്‍മാന്‍ വൈ.സി. ദേവേശ്വറിന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്നതിന്റെ ഭാഗമായാണു പുതിയ സിഒഒയുടെ നിയമനം. വരുന്ന ഫെബ്രുവരിയിലാണ് ദേവേശ്വര്‍ വിരമിക്കുന്നത്.
രണ്ടു ദശാബ്ദത്തോളം ഐടിസിയുടെ മേധാവിയായി സേവനംചെയ്തശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.
