ദില്ലി: പ്രകൃതിവാതകവും ഭൂമി കച്ചവടവും വൈകാതെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലി അറിയിച്ചു. പെട്രോളിനുംഡീസലിനും ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് പിന്നാലെയാണ് പ്രകൃതി വാതകത്തേയും ഭൂമികച്ചവടത്തേയും ജിഎസ്ടിയിലേക്ക് കൊണ്ടു വരുമെന്ന് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. 

പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തോട് ഭൂരിപക്ഷം സംസ്ഥാനങ്ങളും മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. പക്ഷേ അധികം വൈകാതെ ഈ കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ. പ്രകൃതി വാതകം, റിയല്‍ എസ്റ്റേറ്റ് എന്നിവയൊക്കെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. -ജെയ്റ്റലി പറയുന്നു.