മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ അനേകം ഓഫറുകളും വിപുലമായ കളക്ഷനുമാണ് ജോയ് ആലുക്കാസ് ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. സെലിബ്രേറ്റ് ബിഗ് വിന്നിങ്സ് എന്നാണ് ഓഫര്‍ക്കാലത്തിന് ആലുക്കാസ് ഗ്രൂപ്പ് നല്‍കിയിരിക്കുന്ന പേര്.

തിരുവനന്തപുരം: ലോകത്താകമാനം വ്യാപിച്ചു കിടക്കുന്ന ജ്വല്ലറി ശൃംഖലയുടെ ഉടമകളായ ജോയ് ആലുക്കാസ് തങ്ങളുടെ ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചു. ലോകത്താകമാനമുളള ജോയ് ആലുക്കാസിന്‍റെ ജ്വല്ലറികളിലൂടെ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. 

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ അനേകം ഓഫറുകളും വിപുലമായ കളക്ഷനുമാണ് ജോയ് ആലുക്കാസ് ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. സെലിബ്രേറ്റ് ബിഗ് വിന്നിങ്സ് എന്നാണ് ഓഫര്‍ക്കാലത്തിന് ആലുക്കാസ് ഗ്രൂപ്പ് നല്‍കിയിരിക്കുന്ന പേര്. ഗ്രാന്‍ഡ് പ്രൈസ് ഉള്‍പ്പെടെ നറുക്കെടുപ്പിലൂടെ 1,000 സ്വര്‍ണ്ണക്കട്ടികളാണ് ഉപഭോക്താക്കള്‍ക്ക് ആലുക്കാസ് സമ്മാനമായി നല്‍കുന്നത്.

പോള്‍ക്കി, ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ വിലയുടെ 10 ശതമാനം ക്യാഷ് ബാക്ക്, സ്വര്‍ണ്ണാഭരണം വാങ്ങാനുളള ആകെ തുകയുടെ 10 ശതമാനം പണം ഈ ദീപാവലി സീസണില്‍ മുന്‍കൂറായി അടയ്ക്കുന്നവര്‍ക്ക് സ്വര്‍ണ്ണവില മാറിയാലും അതെ വിലയില്‍ തന്നെ സ്വര്‍ണ്ണം വാങ്ങാനുളള ആനുകൂല്യം ജ്വല്ലറികളില്‍ ലഭ്യമാണ്.

ഈ വര്‍ഷത്തെ ദീപാവലിക്കാലത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റിവാങ്ങുമ്പോള്‍ വിലയില്‍ കുറവ് വരില്ലെന്നതാണ് മറ്റൊരു ആകര്‍ഷകമായ ഓഫര്‍. ജോയ് ആലുക്കാസിന്‍റെ വളര്‍ച്ചയ്ക്ക് പിന്നിലെ കരുത്തായി നിന്ന എല്ലാ മാന്യ ഉപഭോക്താക്കള്‍ക്കും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് ദീപാവലി ആശംസകള്‍ നേര്‍ന്നു. ഈ ദീപാവലിക്കാലത്ത് മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ച ഓഫറുകളാണ് സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്കായി ജോയ് ആലുക്കാസ് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.