മൂവായിരം ദിര്‍ഹത്തിന് മുകളില്‍ ഡയമണ്ട്, പോള്‍കി, പേള്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ്ണ നാണയവും, 5000 ദിര്‍ഹത്തിന് മുകളിലുളള പര്‍ച്ചേസുകള്‍ക്ക് രണ്ട് ഗ്രാം സ്വര്‍ണ്ണ നാണയവും സമ്മാനമായി ലഭിക്കും.

ദുബായ്: ഫെബ്രുവരി 14 ന് ലോകമാകെ വാലന്‍റൈന്‍സ് ഡേ ആഘോഷിക്കാനിരിക്കെ അതിന് കൂടുതല്‍ മിഴിവേകാന്‍ വന്‍ ഓഫറുകളും കളക്ഷനുകളുമായി ജോയ് ആലുക്കാസ് എത്തുന്നു. വാലന്‍റൈന്‍സ് ഡേയ്ക്കായി ലിമിറ്റഡ് കളക്ഷന്‍ മോതിരങ്ങളും ബ്രേസ്‍ലെറ്റുകളുമാണ് ആലുക്കാസ് ഷോറൂമുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

മൂവായിരം ദിര്‍ഹത്തിന് മുകളില്‍ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് സമ്മാനമായി സ്വര്‍ണ്ണ നാണയങ്ങള്‍ ലഭിക്കും. പുതിയ ജനറേഷന് ഏറെ ഹൃദ്യമായ ഡിസൈനുകളില്‍ കൂടുതല്‍ കളക്ഷനുകള്‍ വാലന്‍റൈന്‍സ് ദിനം ആഘോഷമാക്കാനായി ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ജോയ് ആലുക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു. 

മൂവായിരം ദിര്‍ഹത്തിന് മുകളില്‍ ഡയമണ്ട്, പോള്‍കി, പേള്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ്ണ നാണയവും, 5000 ദിര്‍ഹത്തിന് മുകളിലുളള പര്‍ച്ചേസുകള്‍ക്ക് രണ്ട് ഗ്രാം സ്വര്‍ണ്ണ നാണയവും സമ്മാനമായി ലഭിക്കും. ജോയ് ആലുക്കാസിന്‍റെ ലോകത്താകെ വ്യാപിച്ചു കിടക്കുന്ന ഷോറൂമുകളിലൂടെ 2019 ഫെബ്രുവരി 16 വരെ ഓഫുകള്‍ ലഭ്യമാണ്.