സംസ്ഥാന ബജറ്റ്: സുപ്രധാന മന്ത്രിസഭ യോഗം ഇന്ന്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Jan 2019, 10:58 AM IST
kerala budget: important cabinet meeting today
Highlights

ഈ മാസം 31 നായിരിക്കും കേരള ബജറ്റ്. മാര്‍ച്ച് 31 മുന്‍പ് സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുളള നിര്‍ണ്ണായക സഭ യോഗം ഇന്ന് ചേരും. ഈ മാസം 25 ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനം ആരംഭിക്കാനാണ് ധാരണ. 

ഈ മാസം 31 നായിരിക്കും കേരള ബജറ്റ്. മാര്‍ച്ച് 31 മുന്‍പ് സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനുവരി 28 മുതല്‍ 31 വരെയാണ് നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ച നടക്കുന്നത്.

loader