തിരുവനന്തപുരം: ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലിക്ക് കത്തയച്ചു. ഭക്ഷണശാലകളുടെ കോന്പൗണ്ടിങ് നികുതി നിരക്ക് കുറയ്ക്കണം. അഞ്ചിൽ  നിന്ന് രണ്ടു ശതമാനമാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. പാര്‍സൽ കൗണ്ടറുകളുടെ നികുതി 12 ശതമാനമായി കുറയ്ക്കണം. പ്ലൈവുഡിന്‍റെ നികുതി 28 ൽ നിന്ന് 12 ശതമാനക്കണമെന്നും കേരളം ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ആക്രിക്ക് 18 ശതമാനം നികുതി പുന:പരിശോധിക്കണമെന്നും ഐസക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആയുര്‍വേദ മരുന്നുകളുടെ നികുതി 12ൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണം. ഇക്കാര്യം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയില്‍ ആവശ്യപ്പെട്ടതാണ്. ഉണക്കമീന് നികുതി ഒഴിവാക്കണം. പൂജാ സാമഗ്രികള്‍ക്ക് നികുതി ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.