മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും പ്രളയത്തില്‍ നശിച്ച വാഹനങ്ങളുടെ ക്ലെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിനും സഹായത്തിനുമായി പ്രത്യേക കോള്‍ സെന്‍റര്‍ തുടങ്ങിയിട്ടുണ്ട്.
പ്രളയക്കെടുതിയില്‍ നിരവധി വാഹനങ്ങളാവും വെള്ളം കയറിയും പൂര്‍ണ്ണമായും മുങ്ങിയും നശിച്ചിട്ടുണ്ടാവുക. ഇവയുടെ അറ്റകുറ്റ പണികള്‍ക്ക് ധാരാളം പണം ആവശ്യമായി വരും. അതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായം വാഹന ഉടമകള്‍ക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ്.
പ്രളയക്കെടുതിയില്‍ വാഹന ഉടമകള്‍ അറിയാന്‍
സംസ്ഥാനത്തെ ആകെ തകര്‍ത്തെറിഞ്ഞ പ്രളയവുമായി ബന്ധപ്പെട്ട ഓട്ടോമൊബൈല്‍ ക്ലെയിമുകളുടെ പ്രോസസിംഗില്‍ ഉദാര സമീപനം വേണമെന്ന ഐആര്‍ഡിഎ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ഏറെ ആശ്വാസകരമാണ്.
എങ്കിലും, പ്രളയത്തില്‍ സംഭവിച്ച നഷ്ടത്തെക്കുറിച്ച് ഏജന്‍റുകളെയോ ഇന്‍ഷുറന്‍സ് കമ്പനികളെയോ കൃത്യസമയത്ത് അറിയിക്കണം. ഇനിയും അറിയിക്കാത്തവരുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് ചെയ്യുക. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും പ്രളയത്തില്‍ നശിച്ച വാഹനങ്ങളുടെ ക്ലെമികള്‍ പ്രോസസ്സ് ചെയ്യുന്നതിനും സഹായത്തിനുമായി പ്രത്യേക കോള്‍ സെന്‍റര്‍ തുടങ്ങിയിട്ടുണ്ട്.

അതാത് ഇന്‍ഷുറന്‍സ് കമ്പനികളുടെ കോള്‍ സെന്‍ററുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെയും ഐആര്‍ഡിഎയുടെ നിര്‍ദ്ദേശങ്ങളെയും മാത്രം വിവരങ്ങള്‍ക്കായി ആശ്രയിക്കുക. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നവ വിശ്വസിക്കാതിരിക്കുക.

വാഹനം സര്‍വ്വീസ് സെന്‍ററുകളില്‍ ഏല്‍പ്പിക്കുമ്പോള്‍
പ്രളയത്തില്‍ കേടുവന്ന വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുക. ഇതിനായി കമ്പനിയുടെ കോള്‍ സെന്‍ററിനെയോ ഓഫീസുകളെയോ ഏജന്‍റിനെയോ സമീപിക്കാവുന്നതാണ്. പ്രളയത്തില്‍ തകര്‍ന്ന വാഹനം ഒരിക്കലും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കാതിരിക്കുക. ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ച ശേഷം വാഹനം സര്‍വ്വീസ് സെന്‍ററില്‍ ഏല്‍പ്പിക്കുക.
ക്ലെയിം ഫോമില്‍ വിവരങ്ങള്‍ ഫില്‍ ചെയ്ത് വാഹനത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ ആവശ്യമാകുന്ന സാധനങ്ങളുടെയും മറ്റും തുക ഏകദേശം തയ്യാറാക്കി എസ്റ്റിമേറ്റിനൊപ്പം സര്‍വീസ് സെന്ററുകാര്‍ തന്നെ ഇന്‍ഷൂറന്‍സ് ഓഫീസില്‍ നല്‍കും. എപ്പോഴും കേടുവന്ന വാഹനം അംഗീകൃത സര്‍വ്വീസ് സെന്‍ററുകളില്‍ മാത്രം ഏല്‍പ്പിക്കുക. അല്ലാത്ത പക്ഷം ക്ലെയിമുകളുടെ പ്രോസസിംഗിനെ അത് ദോഷകരമായി ബാധിക്കും.
ഇന്‍ഷുറന്‍സ് കമ്പനിയില്‍ അറിയിച്ചു കഴിഞ്ഞാല്‍ അവിടെ നിന്നുളള സര്‍വേയര്‍ വാഹനം വന്ന് പരിശോധിക്കുകയും തകരാര്‍ പരിഹരിക്കാനുളള ചെലവ് തയ്യാറാക്കുകയും ചെയ്യും. കണക്കാക്കുന്ന ചെലവ് വാഹന പോളിസി തുകയുടെ 75 ശതമാനത്തിന് മുകളിലായാല്‍ പിന്നെ വാഹനം മുഴുവന്‍ നശിച്ചതായി കണക്കാക്കും.

റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സ് പോലെയുളള വാഹന ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രളയത്തില്‍ നശിച്ച വാഹനങ്ങള്‍ക്കായി പ്രത്യേക ക്ലെയിം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ്പ് കോള്‍ സെന്‍ററുകള്‍ തുടങ്ങിയിട്ടുണ്ട്. 1860 4250000 എന്നതാണ് കോള്‍ സെന്‍റര്‍ നമ്പര്‍. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ KLFLOOD എന്ന് 567675 ലേക്ക് എസ്എംഎസ് ചെയ്താലും മതി. ഇന്‍ഷുറന്‍സ് പോളിസികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ വാഹനം ഇന്‍ഷുര്‍ ചെയ്ത അതാത് കമ്പനികളുമായി ബന്ധപ്പെടുക.

റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ കേരളത്തിലെ ഓഫീസുകളെ നിങ്ങളുടെ സംശയ പരിഹാരങ്ങള്‍ക്കായി സമീപിക്കാവുന്നതാണ്. കൊച്ചി മേഖലയിലുളളവര്‍ റോയല്‍ സുന്ദരത്തിന്‍റെ കൊച്ചി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9633301692, 0484 2372070. കോട്ടയം മേഖലയിലുളളവര്‍ക്കായി സംക്രാന്തിയില്‍ ഓഫീസുണ്ട്. ഫോണ്‍: 9746950382, 0481 -2590208. തൃശ്ശൂര്‍ ഓഫീസ് ഫോണ്‍ നമ്പര്‍: 9895756574, 0487 -2325688 കോഴിക്കോട് ഓഫീസ് ഫോണ്‍ നമ്പര്‍: 9995482751, ലാന്‍ഡ്‍ലൈന്‍: 0495 -2365758.
