ലോകമാകെ ഗ്രാമീണ വായ്പാ മേഖലയില്‍ മാറ്റങ്ങള്‍ പ്രകടമാകുന്ന ഘട്ടമാണിതെന്നാണ് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുളളത്. 

തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് (കേരള ബാങ്ക്) രൂപീകരണത്തിനായി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാനുളള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. നിലവില്‍ കേരളത്തിലെ സഹകരണ മേഖലയില്‍ തുടരുന്ന ത്രിതല സംവിധാനം ഇതോടെ ഇല്ലാതാവും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇനിമുതല്‍ സംസ്ഥാന സഹകരണ മേഖലയില്‍ ദ്വിതല സംവിധാനമാകും നിലവില്‍ വരുക. കേരള സഹകരണ ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും അടങ്ങുന്നതാവും പുതിയ സംവിധാനം.

ലോകമാകെ ഗ്രാമീണ വായ്പാ മേഖലയില്‍ മാറ്റങ്ങള്‍ പ്രകടമാകുന്ന ഘട്ടമാണിതെന്നാണ് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുളളത്. ഈ അവസരത്തില്‍ ഹ്രസ്വകാല സഹകരണ വായ്പാഘടന പുനര്‍നിര്‍ണയിക്കുന്നത് പ്രാഥമിക സഹകരണ സംഘങ്ങളുടെ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ കഴിയുമെന്നും ഉത്തരവില്‍ പറയുന്നു.