ജിഎസ്ടി കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 3,982 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തിലുണ്ടായ കുറവ് നികത്താനാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.

തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കിയതിന് ശേഷം കേരളത്തിന് ഇതുവരെ 21,788 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. സംസ്ഥാന നിയമസഭയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ജിഎസ്ടി കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 3,982 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തിലുണ്ടായ കുറവ് നികത്താനാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന് പുറമേ അഡ്ഹോക് അഡ്വാന്‍സ് സെറ്റില്‍മെന്‍റ് ആയി 2,671 കോടി രൂപയും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.