തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി . ധനമന്ത്രി തോമസ് ഐസക്കിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി മനോജ് കുമാർ പുതിയവിളയെയാണ് മാറ്റിയത്.
പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ധനമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . പുതിയ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം ഗവർണറെ കണ്ടു .
