ജി.എസ്.ടിയില്‍ നിന്നുള്ള വരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് 2017 -18 സാമ്പത്തിക വര്‍ഷത്തെ ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്. സ്റ്റാമ്പ് ഡ്യൂട്ടിയിലടക്കം ഒരു നികുതി ഘടനയിലും മാറ്റം വരുത്താനുദ്ദേശിക്കുന്നില്ല. പുതിയ പദ്ധതി പ്രഖ്യാപനങ്ങളല്ല മറിച്ച് മുന്‍ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനായിരിക്കും ഇത്തവണ പ്രാമുഖ്യം നല്‍കുകയെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷം ജൂലൈ മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളൂവെങ്കിലും സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി ഉയരും. ആ പ്രതീക്ഷ വെച്ചാണ് ബജറ്റ് തയ്യാറാക്കുന്നത്. 10 ശതമാനം അടങ്കല്‍ പദ്ധതി തുക വര്‍ദ്ധിപ്പിക്കും. കിഫ്ബിയില്‍ നിന്നുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കും. സാമ്പത്തിക മുരടിപ്പ് മറികടക്കാന്‍ ശക്തമായി ഇടപെടുന്ന തരത്തിലുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നികുതിയില്‍ ഒരു മാറ്റവും വരുത്തില്ല. ജി.എസ്.ടി വരുന്ന സാഹചര്യത്തില്‍ നികുതി ഘടനയില്‍ ഒരു മാറ്റം വരുത്തുന്നത് ശരിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
