പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി. പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ ഗാരന്റി ഉറപ്പാക്കും. കിഫ്ബിക്ക് പണം സമാഹരിക്കാന്‍ പ്രവാസി ചിട്ടി. 12,000 കോടിരൂപ കെഎസ്എഫ്ഇ വഴി കിഫ്ബി സമാഹരിക്കും. സമ്പാദ്യപദ്ധതിക്കൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളിയാവാന്‍ ഇതിലൂടെ പ്രവാസികള്‍ക്ക് അവസരം ലഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.


ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍

റബ്ബര്‍ വിലസ്ഥിരതാപദ്ധതിയ്‌ക്ക് 500 കോടി
നെല്ല് സംഭരണത്തിന് 700 കോടി
റേഷന്‍ സബ്സിഡിക്ക് 900 കോടി
മൃഗസംരക്ഷണത്തിന് 308 കോടി
ക്ഷീരവികസനത്തിന് 97 കോടി രൂപ
60 വയസ്സ് പിന്നിട്ട സ്വന്തമായി ഒരേക്കര്‍ ഭൂമിയില്ലാത്തവര്‍ക്ക് പെന്‍ഷന്‍
ഇരട്ടപെന്‍ഷന്‍ ഒഴിവാക്കാന്‍ ഏകീകൃതപദ്ധതി നടപ്പിലാക്കും
രണ്ടു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ 600രൂപ മാത്രംര്‍
ആഫ്ടര്‍ കെയര്‍ ഹോമുകള്‍ക്ക് അഞ്ചു കോടി അനുവദിച്ചു.
അഗതികളെ കണ്ടെത്താന്‍ കുടുംബശ്രീ സര്‍വ്വെ
ക്ഷേമപെന്‍ഷനുകള്‍ കൂട്ടി
എല്ലാ ക്ഷേമപെന്‍ഷനുകളിലും 100 രൂപയുടെ വര്‍ധന
മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും സംസ്ഥാന ബജറ്റില്‍ 150 കോടി രൂപ
കുളങ്ങള്‍, നീര്‍ച്ചാലുകള്‍ വൃത്തിയാക്കി ഉപയോഗപ്രദമാക്കും
അടുത്ത കാലവര്‍ഷ സമയത്ത് മൂന്നു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കും.
ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 208 കോടി രൂപ അനുവദിച്ചു.
ജീവിതശൈലീ രോഗങ്ങള്‍ക്കു സൗജന്യ ചികില്‍സ ഏര്‍പ്പെടുത്തും.
കാരുണ്യ പദ്ധതിക്ക് 350 കോടി, മറ്റു പദ്ധതികള്‍ ചേര്‍ത്ത് 1000 കോടിയും അനുവദിച്ചു
സര്‍ക്കസ് കലാകാരന്മാരുടെ പുനരധിവാസത്തിന് ഒരു കോടി രൂപ
സ്മാര്‍ട്ട് സിറ്റികള്‍ക്ക് 100 കോടി