മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും സംസ്ഥാന ബജറ്റില്‍ 150 കോടി രൂപ വകയിരുത്തി. കുളങ്ങൾ, നീർച്ചാലുകൾ വൃത്തിയാക്കി ഉപയോഗപ്രദമാക്കും. അടുത്ത കാലവർഷ സമയത്ത് മൂന്നു കോടി മരങ്ങൾ നട്ടുപിടിപ്പിക്കും. ചെറുകിട ജലസേചന പദ്ധതികൾക്ക് 208 കോടി രൂപ അനുവദിച്ചു.

ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍

ജീവിതശൈലീ രോഗങ്ങൾക്കു സൗജന്യ ചികിൽസ ഏര്‍പ്പെടുത്തും.

കാരുണ്യ പദ്ധതിക്ക് 350 കോടി, മറ്റു പദ്ധതികൾ ചേർത്ത് 1000 കോടിയും അനുവദിച്ചു

സർക്കസ് കലാകാരന്മാരുടെ പുനരധിവാസത്തിന് ഒരു കോടി രൂപ

സ്മാർട്ട് സിറ്റികൾക്ക് 100 കോടി