ആറ് മാസം കൊണ്ട് ബോട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കാനും ഉദ്ദേശിക്കുന്നു. ഇരട്ട ചട്ടക്കൂടുള്ള 23 ബോട്ടുകളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി കെഎംആര്‍എല്‍ വേഗത്തിലാക്കി. വാട്ടർ മെട്രോ ബോട്ടുകളുടെ നിർമ്മാണത്തിന് നാല് കമ്പനികളുടെ ചുരുക്കപ്പട്ടിക കെഎംആര്‍എല്‍ തയ്യാറാക്കി. 

കൊച്ചിൻ ഷിപ്പ്‍യാർ‍‍ഡ്, ദാമെൻ ഷിപ്പ്‍യാർഡ്, ഗ്രാൻഡ് വെൽഡ്, എല്‍ ആന്‍ഡ് ടി എന്നീ കമ്പനികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചായിരിക്കും കരാർ നൽകുക. വാട്ടർ മെട്രോ പദ്ധതി ഈ വർഷം അവസാനം തുടങ്ങാനാണ് കെഎംആര്‍എല്‍ ഉദ്ദേശിക്കുന്നത്.

ആറ് മാസം കൊണ്ട് ബോട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കാനും ഉദ്ദേശിക്കുന്നു. ഇരട്ട ചട്ടക്കൂടുള്ള 23 ബോട്ടുകളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.