തിരുവനന്തപുരം: കേരളത്തിന്‍റെ ഐടി വികസനത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സര്‍ക്കാരുമായി സഹകരിക്കുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്രിസ് ഗോപാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി.
ചെറുകിട ഐടി സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതുമായി ബന്ധപ്പെട്ട പദ്ധതി നടപ്പാക്കണമെന്ന് നിര്‍ദേശിച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
