കൂടുതല്‍ പേരെ നികുതി ദായകരില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പിഴ ഈടാക്കുന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത്.

ദില്ലി: ശമ്പളത്തില്‍ നിന്നുള്ള വരുമാനമുള്ളവര്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഈ മാസം 31നാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ മുതല്‍ റിട്ടേണ്‍ വൈകുന്നതിന് പിഴ ഈടാക്കും. 

കൂടുതല്‍ പേരെ നികുതി ദായകരില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പിഴ ഈടാക്കുന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത്. റിട്ടേണ്‍ വൈകിയാല്‍ കാലതാമസത്തിന് 10,000 രൂപയ്‌ക്ക് പുറമെ 5000 രൂപ പിഴയും ഈടാക്കും. റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുന്നത് നിയമപ്രകാരം മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ പിഴ ലഭിക്കാവുന്ന കുറ്റവുമാണ്. പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരില്‍ പോലും നിരവധി പേര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നില്ലെന്ന് കണ്ടെത്തിയതിനാല്‍ ഇത്തവണ മുതല്‍ നടപടികള്‍ കര്‍ശനമാക്കാനാണ് തീരുമാനം. ജൂലൈ 31ന് മുന്‍പ് റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴയോടെ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നല്‍കാന്‍ കഴിയും. അതിന് ശേഷം പിന്നീട് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയില്ലെന്നതും മറക്കരുത്.