ന്യൂഡല്‍ഹി: പാൻകാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 31 വരെ നീട്ടി. ഇന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി. ഇതാണ് നാലു മാസം കൂടി നീട്ടിയത്. ഇതിനകം പാൻകാര്‍ഡും ആധാറും ബന്ധിപ്പിച്ചില്ലെങ്കിൽ ആദായനികുതി റിട്ടേണിന് സമര്‍പ്പിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കില്ല.
രണ്ടാംതവണയാണ് ആധാറും പാൻ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത്. സാമൂഹിക ക്ഷേമ പദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.
