പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധി നാളെ അവസാനിക്കും. തീയ്യതി നീട്ടില്ലെന്നും ആധാര്‍ കേസില്‍ കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ലാത്തതിനാല്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നതിന് മാറ്റമൊന്നും ഇല്ലെന്ന് യുനീക് ഐഡന്റിഫിക്കേന്‍ അതോരിറ്റി അറിയിച്ചിരുന്നു. ആധാറും പാനും ബന്ധിപ്പിക്കാന്‍ ഇനി കൂടുതല്‍ സമയം നല്‍കില്ലെന്നും അറിയിച്ചിട്ടുണ്ട്.

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇതുവരെ നല്‍കിയ ആദായ നികുതി റിട്ടേണുകല്‍ അപേക്ഷകള്‍ പരിഗണിക്കില്ല. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് വെബ്സൈറ്റ് വഴി ആധാര്‍-പാന്‍ ബന്ധിപ്പിക്കാന്‍ അവസരമുണ്ട്. UIDPAN<space><ആധാര്‍ നമ്പര്‍><space><പാന്‍ നമ്പര്‍> എന്ന ക്രമത്തില്‍ ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചും ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാം. അതേസമയം സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.