200 കോടി രൂപയുടെ വാർഷിക വിപണിയാണ് ലുലു ഗ്രൂപ്പ് ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: ആസിയാൻ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ഇതിന്‍റെ ആദ്യ പടിയായി ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്കരണ കേന്ദ്രം ഫിലിപ്പൈൻസിൽ പ്രവർത്തനമാരംഭിച്ചു. "മെയ് എക്സ്പോർട്സ് ഫിലിപ്പൈൻസ്" എന്ന പേരിലാണ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. 

200 കോടി രൂപയുടെ വാർഷിക വിപണിയാണ് ലുലു ഗ്രൂപ്പ് ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ലക്ഷ്യമിടുന്നത്. തദ്ദേശീയരായ 60 പേർക്ക് ഇപ്പോൾ തൊഴിൽ നൽകിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ തദ്ദേശീയരായ 200 പേർക്ക് കൂടി തൊഴിൽ നൽകാനാണ് ലുലു ഗ്രൂപ്പ് ആലോചന.