പണമെടുക്കാന്‍ നിന്നവരെല്ലാം ഒരു മനുഷ്യ ജീവനെക്കാള്‍ വില കല്‍പ്പിച്ചത് എ.ടി.എമ്മില്‍ നിന്ന് ഒരു ദിവസം കിട്ടുന്ന 2500 രൂപയ്ക്കായിരുന്നെന്ന് മരണപ്പെട്ട കലോള്‍ റായ് ചൗധരിയുടെ മകന്‍ ശുഷോഭാന്‍ ചൗധരി ആരോപിച്ചു. പണത്തിന് വേണ്ടി മനുഷ്യര്‍ ഇത്ര ഹൃദയമില്ലാത്തവരാവരുത്. ആ അര മണിക്കൂറിനുള്ളില്‍ ആരെങ്കിലും ഒരാള്‍ തന്റെ പിതാവിനെ ആശുപത്രിയിലെത്തിച്ചിരുന്നില്ലെങ്കില്‍ അദ്ദേഹത്തെ കുടുംബത്തിന് ഒരുപക്ഷേ നഷ്ടമാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ മാത്രം രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനിടെ മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തില്‍ ദേഷ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു. നിര്‍ഭാഗ്യവശാല്‍ മരണ സംഖ്യകള്‍ ഉയരുകയാണെന്നും പ്രധാനമന്ത്രി ഇതൊക്കെ കാണുന്നുണ്ടോയെന്നും അവര്‍ ചോദിച്ചു.കുടുംബത്തോട് മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു.