33 ഡോളറിന് നിങ്ങളെ കാത്തിരിക്കുന്നത് ട്രംപിന്റെ മുന്‍ഭാര്യയുടെ വീഡിയോ
തങ്ങളുടെ പ്രശസ്തിയെ പണമായി മാറ്റുന്നതെങ്ങനെയാണെന്നതിന്റെ മികച്ച ഉദാഹരണമാണ് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ മുന്ഭാര്യ മരിയ മേപ്പിള്സ്. പ്രഥമ വനിത ആരായിരിക്കുമെന്നുള്ള ആദ്യ ഭാര്യയുടേയും മൂന്നാം ഭാര്യയുടേയും മത്സരത്തില് പങ്കു പോലും ചേരാതെ മാറ നിന്ന മരിയ മേപ്പിള്സ് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോള് മരിയ മേപ്പിള്സ് വാര്ത്തകളില് നിറയുന്നത് 33 ഡോളറിന് വീഡിയോ പുറത്ത് വിട്ടാണ്. വിവിധ അവസരങ്ങള്ക്കായുള്ള ആശംസാ വീഡിയോകളാണ് മരിയ മേപ്പിള്സ് പുറത്ത് വിടുന്നത്. ആവശ്യപ്പെടുന്ന മുറയ്ക്ക് പുതിയ വീഡിയോകളാണ് മരിയ നല്കുന്നത്.
പ്രണയ നൈരാശ്യത്തില് പെട്ടവര്ക്കും, വിവാഹ വാര്ഷികത്തിനും, ജന്മദിനത്തിനും എന്നു വേണ്ട സകല അവസരങ്ങള്ക്കും അനുയോജ്യമായ വീഡിയോകള് ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് മരിയ ലഭ്യമാക്കുന്നത്. പ്രശസ്തരായവരെ വച്ച് ഇത്തരത്തില് വീഡിയോകള് നിര്മിക്കുന്നത് വിദേശ രാജ്യങ്ങളില് പതിവാണ്. വീഡിയോകള്ക്കുള്ള പ്രതികരണങ്ങള്ക്ക് റേറ്റിങ് നല്കാനുള്ള സൗകര്യവും മരിയ മേപ്പിള്സ് നല്കുന്നുണ്ട്.
