മുംബൈ: ആഗോള സൂചകങ്ങൾ മേശമായതിന് പിന്നാലെ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിലും ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച ഒരു ശതമാനത്തിലധികമാണ് വിപണി ഇടിഞ്ഞത്. സ്വകാര്യ ബാങ്ക്, ധനകാര്യ ഓഹരികൾ സമ്മർദ്ദത്തിലാണ്.

വ്യക്തിഗത ഓഹരികളിൽ ഐസിഐസിഐ ബാങ്കും ബജാജ് ഫിനാൻസും നാല് ശതമാനം വീതം ഇടിഞ്ഞു. എച്ച്ഡിഎഫ്സി ഇരട്ടകളുടെ മൂല്യം രണ്ട് ശതമാനം വീതം കുറഞ്ഞു.

ഇൻഡക്സ് തലത്തിൽ ബിഎസ്ഇ സെൻസെക്സ് 478 പോയിന്റ് അഥവാ 1.5 ശതമാനം ഇടിഞ്ഞ് 31,380 ലെവലിൽ എത്തി. നിഫ്റ്റി 50 9,210 ൽ ചുറ്റിത്തിരിയുകയാണ്. എല്ലാ നിഫ്റ്റി മേഖലാ സൂചികകളും താഴെയാണ്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സൂചികകൾ എന്നിവ രണ്ടും മൂന്നു ശതമാനം വീതം കുറഞ്ഞു.

മിക്ക ഏഷ്യൻ ഓഹരികളും വ്യാപാരത്തിൽ താഴെയാണ്, ജപ്പാനിലെ നിക്കി 225 0.8 ശതമാനവും ഹോങ്കോംഗ് ഹാംഗ് സെങ് സൂചിക 0.2 ശതമാനവും ഇടിഞ്ഞു. കൊറിയയിലെ കോസ്പി സൂചികയും ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റും 0.5% വീതം ഇടിഞ്ഞു. എസ്‌ജി‌എക്സ് നിഫ്റ്റി ഇന്ത്യൻ ഓഹരികൾക്ക് നെഗറ്റീവ് ഓപ്പണിംഗ് സൂചിപ്പിക്കുന്നു.