Asianet News Malayalam

കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ആശങ്കയിൽ ഇടിഞ്ഞ് ഏഷ്യൻ വിപണികൾ; സൗദിയുടെ അപ്രതീക്ഷിത നീക്കങ്ങളിൽ മുന്നേറി ക്രൂഡ്

തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ നിരക്ക് 75.73 എന്ന നിലയിലായിരുന്നു.

Asian shares tumbled due to worries about a second wave of corona virus
Author
Mumbai, First Published May 12, 2020, 6:07 PM IST
  • Facebook
  • Twitter
  • Whatsapp

ഇന്ന് രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന പ്രഖ്യാപനത്തെ തുടർന്ന് വിപണി 'ടോപ്‌സി-ടർവി' സെഷനിലേക്ക് നീങ്ങി. സൂചികയിലെ ഹെവി വെയ്റ്റുകളായ റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ), എച്ച്ഡി‌എഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നിവയുടെ ഓഹരികൾ ഇടിഞ്ഞു.

വലിയ മുന്നേറ്റത്തിന് ശേഷം നിക്ഷേപകർ ലാഭം ബുക്ക് ചെയ്യുന്നതിൽ ഏർപ്പെട്ടതിനാൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ 5.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഗോൾഡ്മാൻ സാച്ച്സ് ഓഹരി ഒന്നിന് 1,111 രൂപയിലേക്ക് തരംതാഴ്ത്തിയതിന് ശേഷം ഏഷ്യൻ പെയിന്റസ് ഓഹരികൾ ഏകദേശം മൂന്ന് ശതമാനം താഴേക്ക് പോയി.

സൂചിക തലത്തിൽ, ബിഎസ്ഇ സെൻസെക്സ് 190 പോയിന്റ് അഥവാ 0.6 ശതമാനം ഇടിഞ്ഞ് 31,371.12 ലെത്തി. പകൽ സമയത്ത് സൂചിക യഥാക്രമം 31,536.89, 30,844.66 എന്ന ഉയർന്ന നിരക്കിലെത്തിയിരുന്നു. ഉത്തേജക പാക്കേജ് ഉടൻ ഉണ്ടായേക്കുമെന്ന പ്രതീക്ഷകൾ ഒരു പരിധിവരെ നിക്ഷേപക വികാരം വർദ്ധിപ്പിച്ചു. എന്നാൽ, ദുർബലമായ ആഗോള സൂചനകൾ നിക്ഷേപകരെ ആശങ്കയിലാക്കുന്നു. പ്രധാനമന്ത്രിയുടെ അഭിസംബോധന വളരെ പ്രാധാന്യത്തോടെയാണ് നിക്ഷേപകർ കാണുന്നത്. വ്യവസായങ്ങൾക്കും ബിസിനസ് പ്രവർത്തനങ്ങൾക്കും വലിയ ഇളവുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.  

വിശാലമായ വിപണിയിൽ ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.75 ശതമാനം ഇടിഞ്ഞ് 11,411 ലെവലിൽ എത്തി. ബി‌എസ്‌ഇ സ്‌മോൾകാപ്പ് സൂചിക 0.58 ശതമാനം ഇടിഞ്ഞ് 10,566 പോയിന്റിലെത്തി.

രണ്ടാം തരം​ഗം ഉണ്ടാകുമോ?

അസ്ഥിര സൂചിക, ഇന്ത്യ VI 0.4 ശതമാനം ഉയർന്ന് 38.19 ലെവലിൽ എത്തി. നിഫ്റ്റി 50 ന് 9,200 മാർക്കിന് താഴെ വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നു. ദേശീയ ഓഹരി സൂചിക 42 പോയിൻറ് അഥവാ 0.5 ശതമാനം ഇടിഞ്ഞ് 9,196 ൽ ക്ലോസ് ചെയ്തു. 

അമേരിക്കൻ കറൻസി ശക്തിപ്പെട്ടതും ആഭ്യന്തര ഇക്വിറ്റികൾ ദുർബലമായതും കാരണം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ കുറഞ്ഞ് 75.95 ആയി. ലോക്കൽ യൂണിറ്റ് 75.89 ലാണ് വ്യാപാരം തുടങ്ങിയത്, പിന്നീട് ഇന്ത്യൻ കറൻസി കൂടുതൽ സമ്മർദ്ദത്തിലാവുകയും യുഎസ് ഡോളറിനെതിരെ 75.95 എന്ന നിലയിലേക്ക് ഇടിയുകയും ചെയ്തു.

ഒടുവിൽ വ്യാപാരം അവസാനിക്കുമ്പോൾ മൂല്യത്തിൽ വർധനയോടെ നിരക്ക് 75.51 എന്ന നിലയിലേക്ക് എത്തി. 

തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ നിരക്ക് 75.73 എന്ന നിലയിലായിരുന്നു. “ചൊവ്വാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ മിക്ക ഏഷ്യൻ കറൻസികൾക്കും മൂല്യത്തകർച്ച ഉണ്ടായി, സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നേക്കുമെന്ന റിപ്പോർട്ടുകളോട് നിക്ഷേപകർ ജാഗ്രത പാലിച്ചു," റിലയൻസ് സെക്യൂരിറ്റീസിന്റെ ഗവേഷണ കുറിപ്പിൽ പറയുന്നു.

മഹാമാരി ഉത്ഭവിച്ച ചൈനീസ് ന​ഗരമായ വുഹാനിൽ ലോക്ക്ഡൗണുകൾ പിൻവലിച്ച ശേഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തെക്കുറിച്ച് ഏഷ്യൻ ഓഹരികളിൽ ആശങ്ക വർധിച്ചു. ഏഷ്യൻ വിപണികൾ സമ്മർദ്ദത്തിലാകാനുളള പ്രധാന കാരണം ഇതാണ്. 

എണ്ണ ഫ്യൂച്ചറുകൾ ഉയർന്നു

ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക 1.78 ശതമാനം ഇടിഞ്ഞു. തൊട്ടുപിന്നിൽ 1.24 ശതമാനം ഇടിവോടെ ഓസിസ് സൂചികയും എത്തി. ദക്ഷിണ കൊറിയയുടെ കോസ്പി 0.85 ശതമാനം ഇടിഞ്ഞു. ചൈനയിലെ ബ്ലൂ-ചിപ്പ് സി‌എസ്‌ഐ 300 സൂചിക 0.5 ശതമാനം ഇടിഞ്ഞു. രാജ്യത്തെ ഫാക്ടറി വില ഏപ്രിലിൽ നാലുവർഷത്തിനിടയിലെ ഏറ്റവും മോശം നിരക്കിൽ ഇടിഞ്ഞതിനെ തുടർന്നാണ് ചൈനീസ് ഓഹരി താഴേക്ക് പോയത്.

യൂറോപ്പിൽ, ത്രൈമാസ വരുമാന റിപ്പോർട്ടുകൾ ഉയർന്നതിനെത്തുടർന്ന് ഓഹരികളും ഉയർന്നു. പക്ഷേ, പുതിയ കൊറോണ വൈറസ് കേസുകൾ ഉണ്ടാകുന്നതായുളള വാർത്തകളെ തുടർന്ന് നിക്ഷേപകർ ജാഗ്രത പാലിച്ചാണ് വിപണിയിൽ ഇപ്പോൾ ഇടപെടുന്നത്. 

കൊറോണ വൈറസ് പകർച്ചവ്യാധിയിൽ തളർന്നുപോയ ഇന്ധന ആവശ്യകതയെ വർധിപ്പിക്കുന്നതിനായി ജൂണിൽ കൂടുതൽ ഉൽപാദന വെട്ടിക്കുറവിനായി സൗദി അറേബ്യ ആരംഭിച്ച അപ്രതീക്ഷിത നീക്കങ്ങൾ എണ്ണ ഫ്യൂച്ചറുകളെ ഉയർത്തി. 
 

Follow Us:
Download App:
  • android
  • ios