Asianet News MalayalamAsianet News Malayalam

ഓഹരി വിപണികളിൽ രൂപ -ഡോളർ ഡെറിവേറ്റീവ് ട്രേഡിംഗ് ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ ഒരു ദശകത്തിലധികമായി, ഇന്ത്യയുമായി ബന്ധപ്പെട്ട ധനകാര്യ സേവനങ്ങളിൽ ഗണ്യമായ വിപണി വിഹിതം മറ്റ് അന്താരാഷ്ട്ര ധനകാര്യ കേന്ദ്രങ്ങളിലേക്ക് മാറി. 

FM Inaugurates rupee dollar derivatives trading on bse and nse
Author
Mumbai, First Published May 9, 2020, 11:24 PM IST

ദില്ലി: ബി‌എസ്‌ഇയുടെ ഇന്ത്യ ഐ‌എൻ‌എക്സ്, എൻ‌എസ്‌ഇയുടെ എൻ‌എസ്‌ഇ -ഐ‌എഫ്‌എസ്‌സി എന്നീ രണ്ട് അന്താരാഷ്ട്ര എക്സ്ചേഞ്ചുകളിൽ രൂപ -ഡോളർ (ഐ‌എൻ‌ആർ-യുഎസ്ഡി) ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് കരാർ വ്യാപാരങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിനഗറിലെ ജിഫ്റ്റ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിൽ നിന്നാണ് ഇലക്ട്രോണിക് രീതിയിൽ മണി മുഴക്കി ധനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.  

കഴിഞ്ഞ ഒരു ദശകത്തിലധികമായി, ഇന്ത്യയുമായി ബന്ധപ്പെട്ട ധനകാര്യ സേവനങ്ങളിൽ ഗണ്യമായ വിപണി വിഹിതം മറ്റ് അന്താരാഷ്ട്ര ധനകാര്യ കേന്ദ്രങ്ങളിലേക്ക് മാറി. ഈ ബിസിനസ്സ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലൂടെ സാമ്പത്തിക പ്രവർത്തനത്തിലും തൊഴിൽ രം​ഗത്തും രാജ്യത്തിന് നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.  

ജിഫ്റ്റ് -ഐ‌എഫ്‌എസ്‌സിയിലെ എക്സ്ചേഞ്ചുകളിൽ INR-USD കരാറുകൾ ആരംഭിക്കുന്നത് ഈ ദിശയിലെ ഒരു ഘട്ടമാണ്. ജിഫ്റ്റ് ഐ‌എഫ്‌എസ്‌സിയിൽ നിന്നുള്ള എല്ലാ ആഗോള പങ്കാളികൾക്കും ഇത് എല്ലാ സമയ മേഖലകളിലും 22 മണിക്കൂറും ലഭ്യമാകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ലോകോത്തര ബിസിനസ്സ് അന്തരീക്ഷവും ജിഫ്റ്റ്-ഐ‌എഫ്‌എസ്‌സിയിലെ മത്സര നികുതി വ്യവസ്ഥയും കണക്കിലെടുക്കുമ്പോൾ, INR-USD കരാറുകളുടെ വ്യാപാരം ഇന്ത്യയിലേക്ക് വോളിയം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഐ‌എഫ്‌എസ്‌സി വഴി ഇന്ത്യയുടെ ആഗോള പങ്കാളിത്തം വർദ്ധിപ്പിക്കുകയും, ആഗോളതലത്തിൽ ഇന്ത്യയുടെ ഐ‌എഫ്‌എസ്‌സിയെ ബന്ധിപ്പിക്കുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios