Asianet News MalayalamAsianet News Malayalam

ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപ വരവിൽ വൻ വർധന: ഒക്ടോബർ 'മികച്ച മാസമാക്കി' വിപണിയിലേക്കിറങ്ങി എഫ്പിഐകൾ

"പ്രതീക്ഷിച്ചതിലും മികച്ച രീതിയിലുളള കോർപ്പറേറ്റുകളുടെ രണ്ടാം പാദ പ്രകടനം, വർദ്ധിച്ചുവരുന്ന ജിഎസ്ടി വരുമാനം, സമ്പദ് വ്യവസ്ഥയുടെ പൊതുവായ തുറക്കൽ എന്നിവ ആകർഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനമാകാൻ ഇന്ത്യയെ സഹായിക്കുന്നു."

fpi report oct. 2020
Author
Mumbai, First Published Nov 1, 2020, 5:38 PM IST

വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ 22,033 കോടി രൂപ നിക്ഷേപം നടത്തി. സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതും മികച്ച ത്രൈമാസ കോർപ്പറേറ്റ് ഫലങ്ങളും നിക്ഷേപ അനുകൂല വികാരത്തിന് കാരണമായി. 

സെപ്റ്റംബറിൽ എഫ്പിഐകൾ 3,419 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചിരുന്നു

ഡെപ്പോസിറ്ററികളുടെ കണക്കനുസരിച്ച്, വിദേശ നിക്ഷേപകർ ഒക്ടോബർ 1-30 കാലയളവിൽ 19,541 കോടി രൂപ ഇക്വിറ്റികളിലും 2,492 കോടി രൂപയും ഡെറ്റ് വിപണിയിലും നിക്ഷേപിച്ചു. മൊത്തം നിക്ഷേപം ഒക്ടോബറിൽ 22,033 കോടി രൂപയായിരുന്നു.

"ആഗോള വിപണികളിൽ മിച്ച പണലഭ്യത ഇന്ത്യൻ ഇക്വിറ്റികളിലെ വിദേശ പണത്തിന്റെ ഒഴുക്ക് ഉറപ്പാക്കുന്നു, ”മോർണിംഗ്സ്റ്റാർ ഇന്ത്യയിലെ റിസർച്ച് മാനേജർ-അസോസിയേറ്റ് ഡയറക്ടർ ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.

സാഹചര്യം അനുകൂലം

കൂടാതെ, സമ്പദ് വ്യവസ്ഥ തുറക്കുന്നതും ബിസിനസ്സ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതും പ്രതീക്ഷിച്ചതിലും മികച്ച ത്രൈമാസ ഫലങ്ങളും നിക്ഷേപകരുടെ താൽപര്യം നിലനിർത്താൻ സഹായിച്ചതായി അദ്ദേഹം ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

ഇന്ത്യയുടെ പുതിയ COVID-19 കേസ് എണ്ണം കുറയുകയാണ്. ഇത് ഇന്ത്യൻ വിപണിയെ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കും, ഒരു വാക്സിൻ സംബന്ധിച്ച നല്ല വാർത്തകൾ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തെ വളരെയധികം ത്വരിതപ്പെടുത്തുമെന്നും ഗ്രോവിലെ സഹസ്ഥാപകനും COO യുമായ ഹർഷ് ജെയ്ൻ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

ആഭ്യന്തരവും ആഗോളവുമായ ഘടകങ്ങൾ ഒക്ടോബറിൽ ഇതുവരെ മൊത്തം വരവിന് കാരണമായതായി ഹർഷ് ജെയ്ൻ പറഞ്ഞു.

പ്രതീക്ഷിച്ചതിലും മികച്ച രീതിയിലുളള കോർപ്പറേറ്റുകളുടെ രണ്ടാം പാദ പ്രകടനം, വർദ്ധിച്ചുവരുന്ന ജിഎസ്ടി വരുമാനം, സമ്പദ് വ്യവസ്ഥയുടെ പൊതുവായ തുറക്കൽ എന്നിവ ആകർഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനമാകാൻ ഇന്ത്യയെ സഹായിക്കുന്നു. കൂടാതെ, ആഗോള വിപണികൾ COVID-19 ന് മുമ്പുള്ള തലങ്ങളിൽ പ്രകടനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ-ചൈന തർക്കം പ്രതിസന്ധിയായേക്കും

ഇന്ത്യയും ചൈനയും തമ്മിലുള്ള നിരന്തരമായ പിരിമുറുക്കവും ചെലവേറിയ മൂല്യനിർണ്ണയവും വിദേശ നിക്ഷേപകരെ ഇന്ത്യൻ ധനവിപണിയിൽ ഗണ്യമായി നിക്ഷേപിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചേക്കുമെന്ന് മോർണിംഗ്സ്റ്റാർ ഇന്ത്യയുടെ ശ്രീവാസ്തവ പറഞ്ഞു.

ആഗോള തലത്തിൽ, യുഎസ് തിരഞ്ഞെടുപ്പ്, യുഎസ് ഉത്തേജക ഇടപാടിനെക്കുറിച്ചുള്ള അനിശ്ചിതത്വം, യൂറോപ്പിന്റെയും യുഎസിന്റെയും പല ഭാഗങ്ങളിലും വർദ്ധിച്ചുവരുന്ന COVID-19 കേസുകളെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വരും ആഴ്ചകളിൽ എഫ്പിഐ നിക്ഷേപത്തെ വലിയതോതിൽ സ്വാധീനിക്കും.
 

Follow Us:
Download App:
  • android
  • ios