മുംബൈ: യോഗ്യമായ സ്ഥാപന നിക്ഷേപം (ക്യുഐപി) വഴിയുളള ഇക്വിറ്റി ഷെയറുകളുടെ അലോട്ട്മെന്റ് പൂർത്തിയാക്കിയതായും 41.89 കോടി ഇക്വിറ്റി ഷെയറുകൾ യൂണിറ്റിന് 358 രൂപ നിരക്കിൽ ഇഷ്യു ചെയ്തതിലൂടെ 15,000 കോടി നേടിയെടുത്തതായി ഐസിഐസിഐ ബാങ്ക് അറിയിച്ചു.

സെബി ഐസിഡിആർ ചട്ടങ്ങളുടെ റെഗുലേഷൻ 176 (1) പ്രകാരം നിർദ്ദേശിച്ചിട്ടുള്ള വിലനിർണ്ണയ സൂത്രവാക്യത്തെ അടിസ്ഥാനമാക്കിയാണ് നടപടികൾ പൂർത്തിയാക്കിയത്. ഫ്ലോർ വിലയുടെ 1.9 ശതമാനം പ്രീമിയവും ബിഎസ്ഇയിലെ ബാങ്കിന്റെ ഇക്വിറ്റി ഷെയറുകളുടെ ക്ലോസിംഗ് വിലയ്ക്ക് 1.5 ശതമാനം കിഴിവോടെയാണ് ഇഷ്യു വില നിർണയിച്ചത്

"വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ, ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയുൾപ്പെടെ ആഗോള, ആഭ്യന്തര നിക്ഷേപക സമൂഹത്തിൽ നിന്നുള്ള ആരോഗ്യകരമായ പങ്കാളിത്തത്തിന് ഇക്വിറ്റി ഇഷ്യു സാക്ഷ്യം വഹിച്ചു, ” ഐസിഐസിഐ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.